2020, സെപ്റ്റംബർ 12, ശനിയാഴ്‌ച

മതേതരൻ

 അല്ലേലും വേണ്ടാത്തതൊക്കെയെ ശ്രദ്ധിക്കുകയുള്ളു. തൊട്ടടുത്തിരുന്നു സുഹൃത്ത് നാട്ടിലുള്ള ഭാര്യയോടും മകളോടും പറയുന്നു. 'ആ ചോദ്യം ക്യാൻസൽ', ഞാൻ ചെവിയോർത്തു. മകൾ ചോദിച്ചുവെന്ന് തോന്നുന്നു ഹിന്ദുവും മുസ്ലിമും എന്താ എന്ന്. ഏതേലും കൂട്ടുകാരി മുസ്ലിം ആണെന്ന് മനസിലായി എന്ന് തോന്നുന്നു. അച്ഛൻ ശ്രദ്ധയോടെ പറഞ്ഞു കൊടുക്കുന്നു. അങ്ങിനെ ഒന്നും ചിന്തിക്കരുത്. ഹിന്ദുവും മുസ്ലിമും എല്ലാം ഒന്ന് തന്നെ.


സോഷ്യൽ മീഡിയയിൽ  തികച്ചും കയ്യടി ലഭിക്കുന്ന ഒരു ഉപദേശം.


എന്റെ മകൾ ചോദിച്ചാൽ ഞാൻ പറയുന്നത് മറ്റൊരു ഉത്തരം ആയിരിക്കും. മറ്റുള്ളവരുടെ മതേതര സർട്ടിഫിക്കറ്റ് എനിക്ക് വേണ്ട. കുട്ടിയെ വഞ്ചിക്കാൻ ഞാൻ തയ്യാറല്ല. മതങ്ങളുടെ കാമ്പ് ഒന്ന് തന്നെ ആയിരിക്കാം, ലക്ഷ്യവും ഒന്ന് തന്നെ ആയിരിക്കാം - എനിക്കറിയില്ല. പക്ഷെ മാർഗ്ഗം വ്യത്യസ്തമാണ്. രണ്ടും ഒന്നല്ല, രണ്ടും രണ്ടാണ്. എനിക്ക് ഇരുട്ടത്തു കണ്ണ് കാണാൻ മഞ്ഞ ബൾബും തെളിയിക്കാം, പച്ച ബൾബും തെളിയിക്കാം. എൻ്റെ ആവശ്യം നടക്കും. രണ്ടിലും പ്രവഹിച്ചതു ഒരേ വൈദ്യുതി. പക്ഷെ രണ്ടും ഒന്നാണോ, അത് അജ്ഞന്റെ മറുപടി ആണ്. എന്തിനു കുഞ്ഞുങ്ങളെ വഞ്ചിക്കുന്നു. സത്യം സത്യമായി പറഞ്ഞു കൊടുത്തുകൂടെ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ