2009, ഓഗസ്റ്റ് 11, ചൊവ്വാഴ്ച

മഹാ ഭാരതം

ഭാരത ദേശത്തില്‍ സദാചാര മര്യാദകള്‍ പാലിച്ചവരെ സത്ജനങ്ങള്‍ എന്ന് കണ്ടു, അതിനുള്ളില്‍ മാത്രം ഉത്കൃഷ്ടമായ കൃതികളും, രചനകളും, വേദ ഭാഗങ്ങളും ഒതുക്കി നിര്‍ത്തി. എന്നാല്‍ ഇത് പാലിക്കാന്‍ സാധിക്കാതെ അവരുടെ പാരമ്പര്യ കര്‍മങ്ങളില്‍ എര്പെട്ടു, കുല ധര്‍മങ്ങള്‍ ചെയ്തവരെ അവര്‍ണരായി കണക്കാക്കി വേദ പഠനത്തില്‍ നിന്നും അകറ്റി നിര്‍ത്തി. ഉത്ക്രിഷ്ടമായി കണക്കാക്കിയതെല്ലാം ജീവിതചര്യകള്‍ കൊണ്ടു സ്വയം പ്രകാശിക്കുന്നതും അത്യധികം ഊര്‍ജ പ്രസരനികലും ആണ്. ഇതിനാല്‍ അതിന്റേതായ പവിത്രത കാത്തു സൂക്ഷികേണ്ടത് അത്യധികം ആവശ്യം തന്നെ. അല്ലാത്തപക്ഷം പ്രയോഗിച്ചവന് തന്നെ ദോഷമായി ഭവിചേക്കാം. അത് നിമിത്തം അവര്‍ണരെ ഉത്കൃഷ്ട നാമധേയത്തില്‍ നിന്ന് പോലും അക്കാലത്ത് വിലക്കി. ഉദാഹരണം: കുഞ്ചു, ചിന്നന്‍, ചക്കി, അങ്ങനെ നീളുന്നു ആ പട്ടിക.
നാമത്തില്‍ എന്തിരിക്കുന്നു എന്ന് ചിന്തിച്ചാല്‍ അതില്‍ നിന്നും തന്നെയാണ് എല്ലാം തുടങ്ങുന്നത് എന്ന് വെളിപെടും. പഞ്ചഭൂതങ്ങളില്‍ ശബ്ദം തന്നെ തുടക്കം. സൃഷ്ടി ആരംഭിച്ചതും അതില്‍ നിന്നും തന്നെ. മനുഷ്യ ശരീരത്തില്‍ പരമാണുക്കള്‍ സൃഷ്ടിക്കപെടുന്നതും നിലനില്‍കുന്നതും അവന്റെ ശബ്ദ വിഹാരത്തിനെ അടിസ്ഥാനപെടുത്തി തന്നെ. നന്നായി ശബ്ദം പുറപ്പെടുവിപ്പിക്കുന്ന ഒരുവനെ നമ്മള്‍ ഏറെ ഇഷ്ടപെടും. അവന്‍ ഉയര്‍ന്ന സംസ്കാരം ഉള്ളവനായി കണക്കാക്കും. നന്നായി തെറി വിളിക്കുന്നവനെ അതേ സംസ്കാരത്തില്‍ ഉള്ളവര്‍ മാത്രം അംഗീകരിക്കും. ശബ്ദത്തില്‍ നിന്നും സൃഷ്ടി ഇല്ലെങ്കില്‍ പിന്നെ നാം അരോചകമായ ശബ്ദത്തെ വെറുക്കുന്നത് എന്തിനു?
ഉത്കൃഷ്ട പദങ്ങള്‍ ഉച്ചരിക്കുമ്പോള്‍ മസ്തിഷ്കത്തില്‍ ഉണ്ടാകുന്ന രാസപ്രക്രിയ നല്ല ഭാവങ്ങളെ ഉണര്‍ത്തുന്നു. അങ്ങനെ നല്ല സംസ്കാരത്തിന് ഉടമയാവാന്‍ നല്ല ഭാഷ നമ്മെ സഹായിക്കുന്നു. ഇതു ഭാഷയും ഉത്കൃഷ്ടം തന്നെ, എന്നാല്‍ അവ ഉച്ചരിക്കേണ്ട രീതിയില്‍ ഉച്ചരിക്കണം. ഇന്ന് Media-കളില്‍ കാണപെടുന്ന നികൃഷ്ട ഭാഷാപ്രയോഗം അറിവു‌ള്ളവരെ ചോടിപിച്ചുവേന്കില്‍ അതില്‍ എന്ത് തെറ്റ്? അത് ഭാഷയെ വ്യഭിച്ചരിക്കുന്നതിനു തുല്യമല്ലേ?
പദങ്ങളുടെ പവിത്രത നഷ്ടപെടതിരിക്കാന്‍ ഒരു സമൂഹത്തില്‍ തന്നെ നിയമന്ഗ്ന്ങള്‍ പരിപാലിച്ച ഈ മഹാ രാജ്യത്ത് തന്നെ ഇന്ന് സംഭവിച്ച ച്യുതി ലജ്ജാവഹം തന്നെ. സോഷ്യലിസവും അയിത്തവും ഉന്നയിച്ചു നമ്മുടെ ആചാരങ്ങളെ കുരുതി കൊടുത്തപ്പോള്‍ നശിച്ചത് ഈ മഹാ സംസ്കാരം തന്നെ. ഈ മഹാ ഭാരതത്തില്‍ ജാതി വ്യവസ്ഥ ഇല്ലായിരുന്നു, വര്‍ണ വ്യവസ്ഥ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുക്കുവ കുടുംബത്തില്‍ ജനിച്ച വേദ വ്യാസന്‍ തന്നെ ഇതിനു ഉദാഹരണം. അദ്ദേഹത്തിനു എന്റെ പ്രണാമം. ഇവിടെ ഒരു ജീവ ജാലത്തെയും നികൃഷ്ടമെന്നു മുദ്ര കുത്ത്തിയിട്ടില്ല. "ഈശ്വര വാസ്യം ഇദം സര്‍വം" - എല്ലാത്തിലും ഈശ്വരനെ ദര്ശിക്കാനെ വിവക്ഷിച്ചിട്ടുള്ളൂ. പിന്നെ ആരുടെ ആവശ്യം ആയിരുന്നു ഈ പരിണാമം? എന്തിനു വേണ്ടിയായിരുന്നു?
സദാചാരത്തിന്റെ മുക്കും മൂലയും വരെ തെറ്റായി വ്യാഖ്യാനിച്ചു. വസ്ത്ര ധാരണം, ഭക്ഷണ ക്രമം, ഭാഷ, എന്തിനു, ജലം പോലും നശിപ്പിച്ചു. ദേശം മുഴുവന്‍ നപുംസകങ്ങളെ സൃഷ്ടിച്ചു. നേതി നേതി (ഇതല്ല ഇതല്ല), ഇതല്ല സുഹൃത്തെ നമ്മള്‍ അറിയേണ്ട ഭാരതം. ഇതല്ല സുഹൃത്തെ നമ്മള്‍ സൃഷ്ടിക്കേണ്ട തലമുറ. മയക്കുമരുന്നുകള്‍ കൊടുത്തു മനുഷ്യ മനസുകള്‍ മരവിപ്പിച്ചുവോ? Charles Darwin-ന്റെ പരിണാമ സിദ്ധാന്തത്തിന്റെയും Macaulay-യുടെ വിദ്യാഭ്യാസിതിന്റെയും പുറകെ പോകുന്നതിനു മുന്‍പ് ഒരു നിമിഷം മഹനീയ ഭാരതത്തിന്റെ ചരിത്ര താളുകള്‍ കാതോര്കുക. ആധുനികതയെന്ന അന്ധതയില്‍ നിന്നും പ്രകാശം ചൊരിയുന്ന സത്യത്തിലേക്ക് പ്രയാണം നടത്തുക.
അറിവില്ലായ്മ കൊണ്ട് മനുസ്മൃതി പോലുള്ള മഹാത്കൃതികളെ തള്ളിപറഞ്ഞ വര്‍ഗീയ ശക്തികളും, ഭാരതത്തെ രക്ഷിക്കാന്‍ എന്ന വ്യാജേന ഈ മഹാ രാജ്യത്തെ നശിപിക്കുന്ന രാഷ്ട്രീയ കക്ഷികളും മാപ്പ് പറഞ്ഞു അവരുടെ തെറ്റുകള്‍ തിരുത്തണം. അറിവില്ലായ്മ ഒരു തെറ്റല്ല, അത് അറിവിലേക്കുള്ള പാതയാക്കണം (തമസോ മ ജ്യോതിര്‍ഗമയ:). ഞാന്‍ ഇരുട്ടില്‍ ഇരുന്നിട്ട്, വെളിച്ചം ആരും കാണിച്ചു തന്നില്ല എന്ന് പറയുന്നതിന് പകരം, ഞാന്‍ വെളിച്ചം അന്വേഷിച്ചില്ല എന്ന് പറയുന്നതാവും ശരി. സകല ജ്ഞാനവും ഈ പ്രകൃതിയില്‍ തന്നെ ഉണ്ടെന്നും അത് അന്വേഷിക്കുന്നവന് ലഭിക്കുമെന്നും അറിവുള്ളവര്‍ പ്രകാശിപ്പിക്കുന്നു. അന്വേഷിക്കാതെ പ്രകൃതിയെ പഴിക്കുന്നതെന്തിനു?
അറിവ് നേടുന്തോറും അറിഞ്ഞതെല്ലാം തെറ്റെന്നു തോന്നും. ആ തോന്നല്‍ ഒരിക്കലും അവസാനിക്കില്ല (സത്യം മനസിലാകുന്ന വരെ) എന്ന് ജ്ഞാനികള്‍ പറയുന്നു. ഇന്ന് ഞാന്‍ ശരിയെന്നു വിശ്വസിക്കുന്ന ഒരു അറിവ് നാളെ മറ്റൊരു അറിവ് കൊണ്ട് തെറ്റ് എന്ന് തിരിച്ചറിയും. അതും നാളെ തെറ്റാകും താനും. പക്ഷെ ഭാരതത്തില്‍ ഈ അറിവുകള്‍ പ്രകാശിക്കണം എങ്കില്‍ സദാചാരം പാലിക്കണം. അല്ലാത്തവര്‍ രോഗങ്ങളുടെയും മാനസിക സംകര്‍ഷങ്ങളുടെയും പിടിയില്‍ അകപെട്ടു ആധുനികതയുടെ പിന്നാലെ പാഞ്ഞു നടക്കും. ഒരിക്കലും തീരാത്ത ദുരിതങ്ങള്‍ പേറി.
എന്താണ് സദാചാരം? അത് പ്രകാശിക്കണമെങ്കില്‍ പോലും ഒരു ചിട്ടയുള്ള ജീവിതം ഉണ്ടാകേണ്ടിയിരിക്കുന്നു. ആദ്യം വേണ്ടത് അധര്മങ്ങളില്‍ നിന്നും വിട്ടു നില്‍കുക എന്നുള്ളത് തന്നെ. മാംസ ഭക്ഷണം, ചൂതുകളി, മദ്യപാനം, വ്യഭിചാരം. ഇവ നാലിലും പെടാത്തവര്കെ സദാചാരം അനുഷ്ടിക്കാന്‍ സാധിക്കുകയുള്ളൂ. സുഹൃത്തേ ഒന്ന് തിരിഞ്ഞു നോക്കൂ, ഇത് നാലും ഇല്ലാത്ത എത്ര മലയാളികളെ നിങ്ങള്കറിയാം? ചൂതുകളി എന്നത് കൊണ്ട് ഇന്നത്തെ Share business-ഉം Lottery business-ഉം ഒക്കെ ആണ് ഉദ്ദേശിക്കുന്നത്. കേരളത്തിന്റെ അവസ്ഥയില്‍ ഞാന്‍ അത്യധികം വിഷമിക്കുന്നു. സാക്ഷര കേരളത്തില്‍ സര്‍കാരിന്റെ നിലനില്പുപോലും ഈ ചൂത് കളിയെയും, മദ്യം കൊണ്ടുള്ള വരുമാനത്തേയും ആശ്രയിച്ചു നില്കുന്നു. അവന്റെ ദേശീയ ഭക്ഷണം പൊറോട്ടയും മാംസവും ആയിരിക്കുന്നു. ഏറ്റവും ലാഭമുള്ള ബിസിനസ്സോ? - വ്യഭിചാരം. മാസത്തില്‍ മിനിമം ഒരു racket-നെ പോലീസ് പിടികൂടും. അല്ലാത്തത് എണ്ണാവുന്നതിലേരെ. കേരളത്തെ മ്ലേച്ച ദേശം എന്ന് പറഞ്ഞതില്‍ എന്ത് തെറ്റ്? ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദന്‍ വിളിച്ചതില്‍ എന്ത് തെറ്റ്?

പക്ഷെ സുഹൃത്തേ, ഒന്ന് ഓര്‍ക്കുക. അസതോ മ സത് ഗമയ: - അസതുക്കളുടെ ഇടയില്‍ നിന്നും തന്നെ സത്ജനങ്ങള്‍ ഉണ്ടാകുന്നു. അപ്പോള്‍ അങ്ങ് സത്യം അന്വേഷിക്കുന്നുവേന്കില്‍ ഏറ്റവും നല്ലത് ഈ ഭൂമി തന്നെ.

നമസ്തേ.

4 അഭിപ്രായങ്ങൾ:

  1. I was really happy to see this blog. Ingane oru blog create cheythathu nannayi...

    Ingane ulla nalla kaaryangal ippo eluppam kelkkan saadhikkarilla... Vazhi thetti sanjarikkunna palarkkum nervazhi kanikkan e blog valare sahaikkum ennu njan vishvasikkunnu... Enthanu nammude samskaram ennu ippozhathe thalamura ingane enkilum onnu padikkatte...

    Annu naathan parajathu njan orkkunnu.... Arhikkunnavarile ee arivukal ethukayullu.... Ithokke manasilakkiyalum jeevithathil pravarthikamakkan kazhiyunnavar valare bhagyavanmaranu....

    Hope to get more and more valuable information from this blog..... E nalla ezhuthukaaranu ente hridayam niranja aashamsakal...

    മറുപടിഇല്ലാതാക്കൂ
  2. ഇന്നത്തെ സമൂഹത്തില് ജീവേക്കുന്നവര് ചിന്തിക്കേണ്ടുന്ന വീഷയം തന്നെ ആണ് ഇതു ....

    നന്നായീ ശബ്തം പുരപ്പെടെവേക്കാന് കഴിയുന്നവന്, നന്നായീ സംസാരിക്കാന് കഴിയുന്നവന് , അവന് "വാഗ്മി" അല്ലേ ...... ? എന്നാല് ഭാവം മ്ലച്ചം എങ്കില് എങ്ങനെ നല്ല സംസ്കാരം ഉള്ളതയീ കണക്കാക്കും .... ? ശബ്തം പുരപ്പെടുവേക്കാന് കാഴെയാത്ത ഒരാള് അപ്പോള് സംസ്കാര സമ്പന്നന് അല്ലേ ..........?
    അപ്പോള് " ഭാവം " അല്ലെ important :)

    പറയാന് ശ്രമെക്കുന്നത് അപൂര്ണം എന്ന് തോന്നുന്നു :) ഇനിയും എന്തൊക്കയോ പറയാന് ഉള്ളത് പോലെ ...... :) Waiting for that....... :)

    മറുപടിഇല്ലാതാക്കൂ
  3. Chinnu,

    സംസ്കാരം എന്നാല്‍ Refined എന്ന് ലക്‌ഷ്യം. സ്വഭാവം എന്നാല്‍ സ്വസ്യ ഭാവം. അതായത്, ആത്മാവിന്റെ ഭാവം. അത് സ്വയം രൂപപെടുത്തുന്നതാണ്. അതായത് എന്റെ ആത്മാവിനെ ഞാന്‍ എങ്ങനെ വ്യാഖ്യാനിക്കുന്നുവോ, അതാണ്‌ എന്റെ ഭാവം. ഞാന്‍ പുറപ്പെടുവിക്കുന്ന എല്ലാ ശബ്ദവും വാക്കുകളും എന്നെ കുറിച്ച് മാത്രം ഉള്ളതാണ്. ഞാന്‍ എങ്ങനെ സ്വയം വ്യഖ്യാനിക്കുന്നുവോ, അതിനുതകുന്ന ശബ്ദം എന്നില്‍ നിന്നും ഉണ്ടാവും. ഇത് അദ്വൈത സിധാന്ദ്ധവുമായി വളരെ അടുത്ത് നില്കുന്നു. എങ്ങനെയാണോ ശബ്ദ്ധത്തില്‍ നിന്നും സൃഷ്ടിയുണ്ടായി അതുപോലെ സൃഷ്ടിയില്‍ നിന്നും ഉണ്ടാവുന്ന ആദ്യ ഭൂതം ശബ്ദം തന്നെ. എന്റെ ഭാവം ഏതാണോ, അതിനു അനിസൃതമായി ഞാന്‍ ശബ്ദം പുറപ്പെടുവിക്കും. നന്നായി സംസാരിക്കുന്നവന്റെ കൂടെ കൂടിക്കോ, അത് സത്സംഗം തന്നെ.

    മറുപടിഇല്ലാതാക്കൂ