2009, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

നാഥന്റെ സ്വാതന്ത്ര്യം

ഇതാ ഒരു സ്വാതന്ത്ര്യ ദിനം കൂടി. ഭാരതീയന്‍ എന്നും സ്വതന്ത്രന്‍ ആയിരുന്നു, അന്നും ഇന്നും. പാശ്ചാത്യന്‍ വന്നു ഭരണം കയ്യടക്കിയപോഴും അവന്‍ സ്വതന്ത്രനായി തന്നെ ചിന്തിച്ചു. പതുക്കെ ആ പിടി മുറുകിയപ്പോള്‍ അവന്‍ അതിനെ സധൈര്യം ചോദ്യം ചെയ്തു. എതിര്‍ത്ത്. പലരും പല മാര്‍ഗങ്ങളും സ്വീകരിച്ചു. അപ്പോഴും ഒരു വിഭാഗം സ്വതന്ത്രരായിരുന്നു - അവരുടെ ചിന്താധാരയില്‍. ഒടുവില്‍ ഒരു August 15-നു ഭാരതം സ്വന്തന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ചു. ആ മഹത് കര്‍ത്താവ്യതിനു കാരണം ആയതും പല ത്യാഗങ്ങളും സഹിക്കേണ്ടി വന്നതുമായ എല്ലാ പുണ്ണ്യാ ത്മാക്കള്‍കും എന്റെ നമസ്കാരം.

പാശ്ചാത്യര്‍ വന്നു, ഭരണം നടത്തി, ഭാരതത്തെ സ്വതന്ത്രമാക്കി, മടങ്ങി. അവരുടെ വരവ് ഭാരതത്തിന്റെ വളര്‍ച്ചക്ക്‌ കാരണമായെന്നും ചിലര്‍ വിശ്വസിക്കുന്നു, മറിച്ചും അഭിപ്രായം ഉള്ളവര്‍ ഏറെ. എന്നാല്‍ നാഥന് മറിച്ചുള്ള അഭിപ്രായം തന്നെയാണുള്ളത്. അതിനു ഉത്തമ ഉദാഹരണം ഈ സ്വാതന്ത്ര്യ ദിനം തന്നെ. ഭാരതത്തിനെ കുറിച്ചും മഹാത്മാക്കളെ ആദരിക്കാനും ഇന്ന് നമുക്ക് ഒരു ദിവസത്തിന്റെ ആവശ്യം വന്നിരിക്കുന്നു. അമ്മയെ കുറിച്ചും അച്ഛനെ കുറിച്ചും എന്തിനു ഗുരുക്കന്മാരെ കുരിചോര്കാനും വരെ പ്രത്യേക പ്രത്യേക ദിവസങ്ങള്‍. Mother's day-ഉം Father's day-ഉം Teacher's day-ഉം എല്ലാം പാശ്ചാത്യന്റെ ചിന്തകള്‍ തന്നെ. നമ്മുടെ വേണ്ടപെട്ട ഒരു കവി ഇതിനെ ഒരു രചനയില്‍ ഉള്പെടുതിയതിനെയും നാഥന്‍ ഓര്‍കുന്നു.

സ്വാതന്ത്ര്യം അത്യുജ്വലമായി നില്‍കുന്ന ഈ 62-ആം വര്‍ഷത്തിലും ഭാരതീയന്‍ ചരിത്രത്തില്‍ ഒരിക്കലും കേള്‍കാത്ത വിലക്ക് അരി വാങ്ങി ഭക്ഷിക്കുന്നു. ജനിതക മാറ്റം വരുത്തി വികല സൃഷ്ടികല്ക് രൂപം കൊടുത്ത പാശ്ചാത്യന്റെ ശാസ്ത്രത്തെ പ്രകീര്‍ത്തികുന്നു. അരിക്ക് പത്തു രൂപ ആയിരുന്നപോഴും ഒരു തവി മാവു കൊണ്ടുണ്ടാക്കിയ നെയ്‌ റോസ്റ്റ് നമ്മള്‍ 30 രൂപ കടുത്തു വാങ്ങി. ഒരു ലിറ്റര്‍ (അ)ശുദ്ധ ജലം 15 രൂപയ്ക്കു ഇപ്പോഴും വാങ്ങുന്നു. 44 പുഴകള്‍ ഉള്ള കേരളത്തില്‍ ആണിതെന്നു ഓര്‍ക്കുക. പിന്നെ പല ആധുനിക രോഗങ്ങളും നമുക്ക് ലഭിച്ചു. 10 മുതല്‍ 15 വരെ പ്രസവിച്ചിരുന്ന നമ്മുടെ സ്ത്രീകള്‍ ഇപ്പോള്‍ ഒരു കുട്ടിക്ക് വേണ്ടി ആശുപത്രികളില്‍ പ്രവേശിക്കുന്നു. പക്ഷെ അപ്പോഴും ഒരു ഭരണ ഖടനയും ഭാരതീയന്റെ ഈ പ്രവര്‍ത്തികളെ ചോദ്യം ചെയ്തില്ല. അന്നും ഇന്നും ഇനി ഒരിക്കലും. ഭാരതീയന്‍ സര്‍വ തന്ത്ര സ്വാതന്ത്രിയം അനുഭവിക്കുന്നവനാണ്. ലോകത്ത് ഒരു രാജ്യത്തും അനുഭവിക്കാന്‍ സാധിക്കാത്ത അത്രെയും സ്വാതന്ത്ര്യം. നാഥന്‍ സൌദിയില്‍ പോയപ്പോള്‍ ഉണ്ടായ കയ്പുള്ള അനുഭവങ്ങള്‍ ഇപ്പോള്‍ അയവിറക്കുന്നു.

സ്വ തനു ത്രായന്തേ ഇതി സ്വാതന്ത്ര്യ. സ്വാതന്ത്ര്യം എന്നാല്‍ തന്റെ ശരീരത്തെ ആത്മാവിലേക്കു ഉയര്‍ത്തുക അല്ലെങ്കില്‍ ലയിപ്പിക്കുക. ഇതറിയാതെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തു എന്ന പേരില്‍ മനുസ്മൃതി കത്തിച്ച ഒരു വര്‍ഗീയ പാര്‍ട്ടി പോലും നമ്മുടെ നാട്ടില്‍ ഭാരത്‌ മാതാ കീ ജയ്‌ വിളിക്കുന്നു, കൂടെ നമ്മളും. സ്വാതന്ത്ര്യം അത്യുന്നതങ്ങളില്‍. 'ന സ്ത്രീ സ്വാതന്ത്ര്യം അര്‍ഹതി' എന്ന് പറഞ്ഞുവത്രേ മനു. നാഥന്‍ അവരെ അവഹേളിക്കുന്നുമില്ല. കാരണം ഭാരതം എന്നും സംസ്കാര പൂജ്യനീയം ആയിരിക്കണം എന്ന് ആഗ്രഹിച്ച ഒരു കൂട്ടം പ്രവര്‍ത്തകര്‍ അതിലുണ്ടയിരുന്നെന്നു നാഥന് അറിയാം.

ദിവസവും വിദ്യാലയങ്ങളില്‍ ആലപിക്കുന്ന നമ്മുടെ ദേശീയഗാനം എത്ര ഭാരതീയര്‍ ഇതുവരെ ശ്രദ്ധിചിട്ടുണ്ടാകും? അത് ഒരു നിസാര സാഹിത്യകാരന് രചിക്കാന്‍ സാദ്ധ്യമല്ല. ആ മഹാത്മാവിനു എന്റെ നമസ്കാരം.

ജന ഗണങ്ങളുടെ മനസ്സിന് അധിപനായിട്ടുള്ള ആ നായകന്‍ ജയിക്കട്ടെ. ആരാണോ ആ നായകന്‍ അവന്‍ തന്നെ ഭാരതത്തിന്റെ ഭാഗ്യ വിധാധാവും. പഞ്ചാബും സിന്ധും ഗുജറാത്തും മരാട്ടും ദ്രാവിഡ ദേശവും വിന്ധ്യനും ഹിമാച്ചലവും യമുനയും ഗംഗയും ഒരുജ്വല ജല തരംഗം തന്നെ സൃഷ്ടിക്കുന്നു. ആരാണോ ഈ മംഗള ധായകന്‍, അവന്റെ ശുഭ നാമം വാഴ്തപെടട്ടെ. ജന ഗണങ്ങളുടെ ഭാഗ്യ വിധാധാകുന്ന ആ മംഗള ധായകന്‍ വിജയിക്കട്ടെ.

जन गण मन अधिनायक जय हे
भारत भाग्य विधाता
पंजाब सिंध गुजरात मराठा
द्राविड उत्कल वंग
विंध्य हिमाचल यमुना गंगा
उच्छल जलधि तरंग
तव शुभ नामे जागे
तव शुभ आशिष मागे
गाहे तव जयगाथा
जन गण मंगल दायक जय हे
भारत भाग्य विधाता
जय हे, जय हे, जय हे
जय जय जय जय हे!

അല്ലെയോ മംഗള ദായകാ, നാട് മുഴുവനും കൊള്ളയടിക്കപെടുന്നു, സ്ത്രീകളുടെ നിസ്സഹായത്വം ചൂഷണം ചെയ്യപെടുന്നു, നല്ല ഭക്ഷണം കിട്ടാനില്ല, കുത്തകകള്‍ നാട് ഭരിക്കുന്നു, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടുന്നു. നമ്മള്‍ ഓരോരുത്തരും ഈ രാഷ്ട്രീയ പരിണാമത്തെ പറ്റി എല്ലായ്പോഴും വേവലാതിപെടുന്നു. ആ വികാരത്തെ മാനിച്ചുകൊണ്ട് നാഥന്‍ ചോദിക്കുന്നു, സുഹൃത്തേ നിങ്ങള്‍ നാടിനു വേണ്ടി എന്ത് ചെയ്തിട്ടുണ്ട് ഇതുവരെ? ഒന്ന് ചിന്തിച്ചു നോക്കുക. പിന്നെ എന്തിനു നാട് നിങ്ങള്‍ക്ക് വേണ്ടി നിങ്ങളുടെ ഇംഗിതത്തിനു വഴങ്ങി തരണം? ഇതും നാഥന്റെ ചോദ്യമല്ല. നാഥന്റെ ആചാര്യന്‍ നാതനോട് ചോദിച്ച ചോദ്യം. അത് നാഥനില്‍ ഒരുപാട് മാറ്റം സൃഷ്ടിച്ചു. തന്നാല്‍ ആവുന്നത് ചെയ്യുക, ഒന്നും പ്രതീക്ഷിക്കാതെ. നമുക്ക് ചുറ്റും ഉള്ളവര്ക് വേണ്ടി. തയ്യാറല്ല എന്നാണ് താങ്കളുടെ അഭിപ്രായമെന്കില്‍ അതും താങ്കള്‍ക്ക് ആവാം. താങ്കള്‍ സ്വതന്ത്രനാണ്. പക്ഷെ മറ്റൊരുവനെ ചോദ്യം ചെയ്യരുത്. കാരണം അത് അവന്റെ സ്വാതന്ത്ര്യം ആണ്.

മറ്റു BLOG-ഉകളില്‍ ജാതിയും മതവും സമത്വവും പറഞ്ഞു സമയം കളയുന്ന പുന്ന്യത്മാക്കളെ നിങ്ങള്‍ സമയം കളയുകയാണ്. ഇവിടെ ആര്‍കും ജാതി വേണ്ട, മതം വേണ്ട, ശാസ്ത്രവും വേണ്ട. പക്ഷെ സര്‍വ സ്വാതന്ത്ര്യം വേണം, ഭക്ഷണം വേണം, കുടിക്കാന്‍ ശുദ്ധ ജലം വേണം. ഇത് കിട്ടാത്ത ലക്ഷ കണക്കിന് ജനത ഇന്നും ഭാരതത്തില്‍ സുലഭം. എന്നാല്‍ ഇതെല്ലം ഉള്ള നമുക്ക് മാത്രമേ ജാതിയും മതവുമൊക്കെ സംസാരിക്കാന്‍ കഴിയുകയുള്ളൂ. അവര്‍ക്ക് വേണ്ടി പ്രവര്തികൂ, എന്നിട്ട് അസമത്വതിനെ പറ്റി സംസാരിക്കൂ, ഞാനും കൂടാം നിങ്ങള്കൊപ്പം.

ഭാരതം എന്ന് കേട്ടാല്‍ രക്തം തിളചാലോ, കൊടി ഉയര്തിയാലോ, ജയ് ഹിന്ദ്‌ എന്ന് ഉച്ചത്തില്‍ വിളിച്ചാലോ, കുറച്ചു വരകള്‍ കൊണ്ട് ഒരു ഭൂപടം വരച്ചാലോ, അതിന്റെ മഹിമ ഉള്‍കൊള്ളാന്‍ സാധിക്കില്ല. അന്വേഷിക്കണം. 100 വര്‍ഷമോ 1000 വര്‍ഷമോ പിന്നാക്കമല്ല. അതിനും എത്രയോ മുന്‍പ് ഇന്നത്തെ ആധുനിക ശാസ്ത്ര ശാഖകള്‍ തല കുനിക്കും വിധം ഈ പ്രപഞ്ച രഹസ്യത്തെയും വ്യാഖ്യാനിച്ചു, അതിന്റെ പരമോന്നതിയില്‍ മനുഷ്യ ബോധം മാത്രമാണ് സത്യമെന്നും, ആ സത്യത്തെ തേടി നീ യാത്ര തിരിക്കു‌ എന്നും ഉദ്ഖോഷിച്ച്ച മഹത് ഭാരത തത്വത്തിനു ഈ നാഥന്റെ നമസ്കാരം.

4 അഭിപ്രായങ്ങൾ:

  1. നാഥനോട് ഒന്നു ചോതിചോട്ടെ ......... നാനാത്വത്തില്‍ ഏകത്വം എന്ന് അഭിമാനിക്കുന്ന നമ്മുടെ ഭാരതത്തില്‍ എത്ര പേര്‍ ഉണ്ട്‌ ജാതിയുടെയും മതതെന്ടെയും പെരെലുള്ള നനത്വതെ ചോദ്യം ചെയുന്നു ..... ? നമ്മുടെ നാട്റെലെ വര്‍ണ്ണ വ്യവസ്ഥ യുടെ പെരെലുള്ള സൌജന്യങ്ങള്‍ അനുഭവേക്കുന്ന ആരും തന്നെ അതെനെ ചോദ്യം ച്ചയില്ല ....... അവര്‍ അഗ്രതെക്കുമോ യല്ലര്‍ക്കും സമത്വം എന്ന അവസ്ഥ ....... എങ്ങനെ ഉള്ള ച്ന്തഗതി ആണ് ആദ്യം മാറേണ്ടത് ....... :)

    മറുപടിഇല്ലാതാക്കൂ
  2. Chinnu,

    "ഇവിടെ ആര്‍കും ജാതി വേണ്ട, മതം വേണ്ട, ശാസ്ത്രവും വേണ്ട. പക്ഷെ സര്‍വ സ്വാതന്ത്ര്യം വേണം, ഭക്ഷണം വേണം, കുടിക്കാന്‍ ശുദ്ധ ജലം വേണം". നാനാത്വവും ഏകത്വവും പറഞ്ഞു ദുഖിക്കും മുന്‍പ് അത് ചിന്തിയ്ക്കാന്‍ പോലും പറ്റാതെ വിഷമിക്കുന്നവരില്‍ നാഥന്‍ ചിന്തകള്‍ സമര്‍പിക്കുന്നു. second last paragraph ഒന്നുകൂടി വായിക്കാന്‍ നാഥന്‍ ആവശ്യപെടുന്നു.

    നാഥന്‍ ആരുടെയും സ്വാതന്ത്രിയത്തെ ചോദ്യം ചെയ്യുന്നില്ല. സൌജന്യം എട്ടു വാങ്ങുന്നവരുടെയോ അതേ സൌജന്യം Constitution-ല്‍ ഇന്നും നിലനിര്തുന്നവുരെടെയോ. എല്ലാവരെയും നാഥന്‍ ബഹുമാനിക്കുന്നു. ഭാരതത്തിലെ ജന സഹസ്രാബ്ദത്തിന്റെ ചിന്ത മാറ്റുന്നതിന് മുന്‍പ് ഓരോരുത്തരും അവരവരുടെ സംഭാവന ഭാരതത്തിനു സമര്പിക്കാന്‍ അപേക്ഷ.

    മറുപടിഇല്ലാതാക്കൂ
  3. സുഹൃത്തേ നിങ്ങള്‍ നാടിനു വേണ്ടി എന്ത് ചെയ്തിട്ടുണ്ട് ഇതുവരെ? ഒന്ന് ചിന്തിച്ചു നോക്കുക. പിന്നെ എന്തിനു നാട് നിങ്ങള്‍ക്ക് വേണ്ടി നിങ്ങളുടെ ഇംഗിതത്തിനു വഴങ്ങി തരണം?

    മറുപടിഇല്ലാതാക്കൂ
  4. Innu bhoori paksham aalukalum oru nalla jeevitham ketti padukkunna thirakkilanu... E thirakkinidayil thanikku nadinayi enthu cheyyam ennu chinthikkunnavar valare viralamanu.... Paavapettavar oro divasathinulla annathinu vendi kashttapedunnu... Panakkar kooduthal sambhadhikkanayi nettottam odunnu....

    Ithinidayil thanne naadinodu snehamullavar orupaadundu... pakshe kooduthal perum, thaan maathram vicharichal e nattil onnum nadakkan pokunnilla enna chinthagathikkaranu... engane thanikku kazhiyunna reedhiyil naadine sevikkam ennu ariyathe verutheyirikkunnavarumundu... thante jeevanum bhavikkum bheeshaniyundakumo enna chinthayal onnum cheyyatheyirikkunnavarumundu...

    Palarum desha sneham swantham vakkukalil maathram othukkunnu.... "Ningal naadinu vendi enthu cheythu ?" naadhante e chothyathinu utharam kandu pidikkan palarkkum preyasamayirikkum.....

    മറുപടിഇല്ലാതാക്കൂ